ന്യൂഡൽഹിയിൽ നടന്ന എഎന്‍ഐ നാഷണൽ സെക്യൂരിറ്റി സമ്മിറ്റ് 2. 0-ല്‍ സംസാരിച്ച ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍ വി. കാമത്ത്, ‘അഗ്‌നി-6’ ബാലിസ്റ്റിക് മിസൈലിന്റെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 6,000 മുതൽ 10,000 കിലോമീറ്റര്‍ വരെ ദൂരം ലക്ഷ്യമാക്കി ഏകദേശം ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആണവമുനകള്‍ എത്തിക്കാനുള്ള ശേഷി അഗ്‌നി-6-നുണ്ടാകും.

ഒപ്പം, ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അത്യാധുനിക സാങ്കേതികവിദ്യയും ഇതിലുണ്ടാകും. ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈലുകളുടെ ഗവേഷണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൈപ്പര്‍സോണിക് ഗ്ലൈഡ്, ക്രൂയിസ് മിസൈലുകളുടെ പരീക്ഷണങ്ങള്‍ അടുത്തിടെയായി നടത്താനാണ് ഡിആര്‍ഡിഒ തയ്യാറായി നിൽക്കുന്നത്. ഗ്ലൈഡ് മിസൈലിന്റെ വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ട്. ഹ്രസ്വ, ദീർഘദൂര മിസൈലുകളുടെ ശ്രേണിയിലും ഗവേഷണം തുടരുന്നു.

Photo and News Source: Janam TV