തിരുവനന്തപുരം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരുടെ മൃതദേഹം കടലിൽ കണ്ടെത്തി. അമേരിക്കയിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ ആൻ ഫിലിപ്പ് (35) ഉം മീര ഫിലിപ്പ് (32) ഉം കിടങ്ങൂർ സ്വദേശികളാണ്. ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളായ ഇവർ 26-ാം തിയതി രാത്രി ഹോട്ടലിൽ മുറിയെടുത്ത് പിറ്റേന്ന് പുറത്തുപോയി. രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ബന്ധുക്കളും വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മൂന്ന് ദിവസത്തെ അന്വേഷണത്തിനുശേഷം വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് മത്സ്യത്തൊഴിലാളികൾ മൃതദേഹങ്ങൾ കടലിൽ കണ്ടെത്തി. പോസ്റ്റ് മോർട്ടത്തിനായി നാഗർകോവിൽ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. പോലീസ് അന്വേഷണം തുടരുന്നു.
Photo and News Source: Newsthen










