നടൻ സുബീഷ് സുധി ഫെയ്സ്ബുക്കിലൂടെ സിനിമ നിർമ്മിച്ച കടക്കെണിയിലാണെന്ന് വെളിപ്പെടുത്തി.
സാമ്പത്തിക ബാധ്യത മൂലം രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുടെ ഇടപെടലിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ഇപ്പോൾ തന്റെ ഫോണിലേക്ക് കടം വാങ്ങിയവർ മാത്രമാണ് വിളിക്കാറുള്ളത്. നേരായ വഴിയിൽ പൈസ ഉണ്ടാക്കി കടം വീട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
വലിയ സ്വപ്നങ്ങൾക്കു പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റായി വന്ന അദ്ദേഹം 80 ഓളം സിനിമകളിൽ അഭിനയിച്ചു.
2024 മാർച്ച് 8-ൽ പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയറ്റർ നിറഞ്ഞു നിൽക്കുന്ന സമമായിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും പടം കണ്ടവർ നല്ല അഭിപ്രായം പറഞ്ഞു.
എല്ലാ റിവ്യൂവേഴ്സും നല്ല സിനിമയാണെന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5-ൽ 4 സ്റ്റാർ തന്നു. എന്നാൽ ഭാഗ്യകേട് കൊണ്ട് സിനിമ സാമ്പത്തികമായി വിജയിച്ചില്ല. സിനിമ റിലീസിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു.
Photo and News Source: Samakalika Malayalam










