കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്ത വിഷ്ണു, വിവാഹവാഗ്ദാനത്തിലൂടെ യുവതിയെ വശത്താക്കി. തുടർന്ന് റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു. സ്വകാര്യ ദൃശ്യങ്ങളും പകര്‍ത്തി ഭീഷണിപ്പെടുത്തിയ വിഷ്ണു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു.

ഭീഷണി സഹിക്കവയ്യാതെ യുവതി പോലീസിനെ സമീപിച്ചു. മൊഴി രേഖപ്പെടുത്തിയ പോലീസ് ഉടന്‍ തന്നെ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. കോടതി വിഷ്ണുവിനെ റിമാന്‍ഡില്‍ വിട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈല്‍ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

വിഷ്ണുവിനെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കപ്പെടുന്നു. യുവതി നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

Photo and News Source: Janam TV