അന്താരാഷ്ട്ര ജലപാതകളിലെ നിയമവിരുദ്ധ ഇടപെടലുകളെ തുടർന്ന് ഇറാൻ കടുത്ത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു. അമേരിക്കയുടെ കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികളും നാവിക ഉപരോധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു. നയതന്ത്ര ചർച്ചകൾക്ക് ഇടം നൽകാനാണ് ഇതിനുമുമ്പ് ഇറാൻ നിയന്ത്രണം പാലിച്ചിരുന്നതെന്നും, തുടർന്നും പാലിക്കുമെന്നും വ്യക്തമാക്കുന്നു.

ഇറാന്റെ കരമാർഗ്ഗങ്ങൾ നാവിക ഉപരോധത്തെ മറികടക്കാൻ പര്യാപ്തമാണെന്നും, അമേരിക്കയുടെ ഇടപെടലുകൾ തുടരുകയാണെങ്കിൽ അഭൂതപൂർവമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സൈനിക ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഇറാന്റെ എണ്ണ കയറ്റി കൊണ്ടുപോകുന്ന കപ്പലുകളെ തടയാനും ചരക്ക് കണ്ടുകെട്ടാനുമുള്ള അമേരിക്കയുടെ നടപടികളെ രൂക്ഷമായി വിമർശിക്കുന്നു.

ആഗോള ഊർജ്ജ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഈ ഇടപെടലുകൾ അന്താരാഷ്ട്ര സമുദ്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കൻ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്നതിനും സൈനികമായും നിയമപരമായും എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കുന്നു.

Photo and News Source: Kerala Online News