സംസ്ഥാനത്ത് അതികഠിനമായ ചൂടിന് ശമനം ലഭിക്കാനുള്ള സാധ്യത വർദ്ധിച്ചു വരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുപ്രകാരം, ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട അതിശക്തമായ ചൂടിന് ശമനമായി ഇന്നലെ മഴ തുടങ്ങിയത്. പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തിരുന്നു.

Photo and News Source: Kairali News