വാഷിങ്ടണിൽ നിന്നുള്ള വാർത്ത: സമ്പദ്ഘടന തകരുമെന്ന് മനസ്സിലാക്കിയാലുടൻ ഇറാൻ കീഴടങ്ങണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കരാറിന് തയ്യാറാകാത്ത പക്ഷം കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാവിക ഉപരോധം തുടരുകയാണെങ്കിൽ തിരിച്ചടി നേരിടുമെന്ന് ഇറാനും അമേരിക്കയെ താക്കീത് ചെയ്തു. ഒപ്പം, ഇറാനുമായി ഫോൺ മുഖേന ചർച്ച നടക്കുന്നതായി ട്രംപ് സ്ഥിരീകരിച്ചു.
അമേരിക്കയിൽ പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പലിലെ ആറ് ജീവനക്കാരെ വിട്ടയക്കുകയും ബാക്കിയുള്ള 22 പേരെ മോചിപ്പിക്കാൻ ഇറാൻ സമ്മർദം തുടരുകയും ചെയ്തു. നാവിക ഉപരോധം ബോംബിങ്ങിനേക്കാൾ ഫലപ്രദമാണെന്നും ട്രംപ് വ്യക്തമാക്കി.
Photo and News Source: Sathyam Online










