ബെംഗളൂരുവിൽ കനത്ത മഴയും കാറ്റും മൂലം ആശുപത്രിയുടെ മതിൽ തകർന്നുവീണ് ഏഴുപേർ മരിക്കുകയും മൂന്നു മലയാളികളടക്കം ഏഴുപേർക്ക് പരുക്കേല്ക്കുകയും ചെയ്തു. ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലായിരുന്നു സംഭവം. എറണാകുളം രാമമംഗലം സ്വദേശികളായ സ്മിതയും ലതയും ഉൾപ്പെടെ രണ്ട് മലയാളികൾ മരണമടഞ്ഞു. രാമമംഗലത്തെ കുടുംബശ്രീ യൂണിറ്റിന്റെ വിനോദയാത്ര സംഘത്തിൽ 56 പേരുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ട് ഷോപ്പിങ്ങിനിറങ്ങിയ സമയത്തായിരുന്നു അപകടം. കനത്ത മഴയ്ക്കിടെ ആശുപത്രി മതിൽ തകർന്നുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥലത്തെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തര ധനസഹായവും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ അന്വേഷണത്തിനും ഉത്തരവിട്ടു
Photo and News Source: Newsthen










