ഇന്ന് മിക്കവരും ഫോണും മറ്റു ഇലക്ട്രോണിക് സാധനങ്ങളും വാങ്ങാൻ ഇഎംഐയെ ആശ്രയിക്കുന്നു. പക്ഷേ, സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ '2-6-10' റൂള്‍ പിന്തുടരാൻ നിപുണർ ശുപാർശ ചെയ്യുന്നു.
ഈ നിയമപ്രകാരം, വാങ്ങാനുദ്ദേശിക്കുന്ന സാധനത്തിന്റെ വില മാസവരുമാനത്തിന്റെ പകുതിയിലധികം ആയിരിക്കരുത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഫോണിന് 2 ലക്ഷം രൂപ മാസശമ്പളമുള്ളവർക്കേ അനുവാദമുള്ളൂ.
എന്നാൽ, 6 മാസത്തിനുള്ളിൽ കടം തീർക്കണം. കാരണം, സാങ്കേതികവിദ്യ വേഗം മാറുന്നു. ദീർഘകാല ഇഎംഐ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ ലോണുകൾക്ക് തടസമാവുകയും ചെയ്യും. അതിനാൽ, മാസവരുമാനത്തിന്റെ 10% മാത്രം ഒരൊറ്റ ഇഎംഐയ്ക്കായി മാറ്റിവെക്കാൻ നിർദ്ദേശിക്കുന്നു. വാടക, ഭക്ഷണം, യാത്ര എന്നിവയ്ക്കുള്ള ചെലവുകളും കണക്കിലെടുക്കണം.
Photo and News Source: Samakalika Malayalam










