സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (SPMCIL) 534 ജോലി ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. നാസിക്കിലെ കറൻസി നോട്ട് പ്രസ്, ഇന്ത്യ സെക്യൂരിറ്റി പ്രസ്, മധ്യപ്രദേശിലെ ബാങ്ക് നോട്ട് പ്രസ്, ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ് എന്നീ നാല് യൂണിറ്റുകളിലാണ് നിയമനം.

വെൽഫെയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, സൂപ്പർവൈസർ (പ്രിന്റിങ്, ഐടി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ആർട്ടിസ്റ്റ്, ജൂനിയർ ഓഫീസ് അസിസ്റ്റന്റ്, ജൂനിയർ ടെക്നീഷ്യൻ എന്നിവയാണ് തസ്തികകൾ. ഏറ്റവും കൂടുതൽ ഒഴിവുകൾ ജൂനിയർ ടെക്നീഷ്യൻ തസ്തികയിലാണ്.

യോഗ്യത തസ്തികയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. 18 മുതൽ 30 വയസ്സ് പ്രായപരിധി. വിവിധ തസ്തികകൾക്ക് പ്രായവ്യത്യാസമുണ്ട്. നിയമാനുസൃത വയസ്സിളവും ലഭിക്കും.

2026 ജൂൺ/ജൂലൈ മാസങ്ങളിൽ ഓൺലൈൻ പരീക്ഷ (CBT) നടക്കും. ഓഫീസ് അസിസ്റ്റന്റ് പോലുള്ള തസ്തികകൾക്ക് ടൈപ്പിങ് ടെസ്റ്റും ഉണ്ടായിരിക്കും. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1000 രൂപയും, എസ്സി, എസ്ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്.

Photo and News Source: Kairali News