ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തിലേറുമെന്ന് ടൈംസ് നൗ നടത്തിയ സർവേ പ്രവചിക്കുന്നു. ഏകദേശം 128 മുതൽ 147 വരെ സീറ്റുകൾ ഈ സഖ്യത്തിനു ലഭിക്കുമെന്നാണ് പ്രവചനം. വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഈ സഖ്യം ശക്തമായ ആധിപത്യം സ്ഥാപിക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. 43 സീറ്റുകൾ വരെ വടക്കൻ മേഖലകളിൽ നേടുമെന്ന പ്രവചനവും ഉണ്ട്.
തെക്കൻ തമിഴ്നാട്ടിലും എഐഎഡിഎംകെ-ബിജെപി സഖ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രവചനം. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിന് 75 മുതൽ 95 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. നടൻ വിജയ് നേതൃത്വം നൽകുന്ന ടിവികെയ്ക്ക് 8 മുതൽ 15 സീറ്റുകൾ ലഭിക്കുമെന്ന പ്രവചനവും ഉണ്ട്. വിജയിന്റെ റാലികളിൽ ജനക്കൂട്ടം ഉണ്ടാകുമെങ്കിലും അതൊന്നും വോട്ടായി മാറില്ലെന്ന പ്രവചനമാണ് ഈ സർവേ ഫലം സൂചിപ്പിക്കുന്നത്.
Photo and News Source: Janmabhumi










