കേരളത്തിലെ വിവിധ ട്രെയിൻ സർവീസുകളിൽ സമയമാറ്റങ്ങളും പാതമാറ്റങ്ങളും റയിൽവേ പ്രഖ്യാപിച്ചു. 2026 മെയ് 7-ന് 16348 തിരുവനന്തപുരം എക്സ്പ്രസ്സ്, 16344 അമൃത എക്സ്പ്രസ്സ്, 16350 രാജ്യറാണി എക്സ്പ്രസ് എന്നിവ കോട്ടയത്തിനു പകരം ആലപ്പുഴ വഴി സർവീസ് നടത്തും.
യാത്രക്കാർക്കായി എറണാകുളം ജംഗ്ഷൻ, ആലപ്പുഴ, അമ്പലപ്പുഴ എന്നീ സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. മെയ് 14, 21, 26, ജൂൺ 2 തീയതികളിൽ 16325 നിലമ്പൂർ-കോട്ടയം എക്സ്പ്രസ് തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
എന്നാൽ, 16326 കോട്ടയം-നിലമ്പൂർ എക്സ്പ്രസ് എല്ലാ ദിവസവും കോട്ടയത്തുനിന്നുതന്നെ പുറപ്പെടും. മെയ് 9, 10 തീയതികളിൽ 16341 തിരുവനന്തപുരം ഇന്റർസിറ്റിക്ക് തൃശൂരിൽ 10 മിനിറ്റ് നിയന്ത്രണം ഉണ്ടാകും. ട്രെയിനുകൾ വൈകി ഓടാനുള്ള സാധ്യതയുമുണ്ട്.
Photo and News Source: Kairali News










