റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗ്രേഡ് ‘ബി’ ഓഫീസർ പദവികളിലേക്ക് 60 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ കേഡറിന് 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ പി. ജി. ഡിഇപിആർ കേഡറിന് എക്കണോമിക്സിൽ എംഎ/എംഎസ്. സി. ആവശ്യമാണ്. ഡിഎസ്ഐഎം കേഡറിന് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി വേണം.
പ്രായപരിധി 21 മുതൽ 30 വയസ്സ്. അപേക്ഷ deadline മെയ് 20. ഫേസ്-1, ഫേസ്-2 പരീക്ഷകളും അഭിമുഖവും മൂന്ന് ഘട്ടങ്ങളിലായി നടക്കും. കേരളത്തിൽ കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാണ്. സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ നൽകും.
Photo and News Source: Samakalika Malayalam








