തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നത്. വിവിധ മാധ്യമങ്ങളുടെ പ്രവചനങ്ങളിലും യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ദൃശ്യമാകുന്നു. ടൈംസ് നൗ, ആക്സിസ് മൈ ഇന്ത്യ, സിഎൻഎൻ-ന്യൂസ്18 എന്നിവയുടെ ഫലങ്ങളിലും യുഡിഎഫിന് 70 മുതൽ 80 സീറ്റുകൾ വരെ നേടാനുള്ള സാധ്യതയെക്കുറിച്ച് സൂചന ലഭിക്കുന്നു.

71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്. എൽഡിഎഫിന് 58 മുതൽ 69 വരെയും, എൻഡിഎയ്ക്ക് 0 മുതൽ 5 വരെയും സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനങ്ങൾ. സിഎൻഎൻ-ന്യൂസ്18, പീപ്പിൾസ് പൾസ്, മാട്രിക്സ് എന്നിവയുടെ ഫലങ്ങളിലും ഇതേ പോക്കാണ് ദൃശ്യമാകുന്നത്. വികസനവും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെയാണ് എക്സിറ്റ് പോള് ഫലങ്ങൾ പുറത്തുവന്നത്. തിങ്കളാഴ്ച വോട്ടെണ്ണൽ നടക്കും. മൂന്ന് പ്രധാന മുന്നണികളും വലിയ ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Photo and News Source: Samakalika Malayalam