ന്യൂഡൽഹിയിൽ നിന്നും, യുപിഐ ഇടപാടുകളിൽ ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം അവതരിപ്പിച്ച ഐസിഐസിഐ ബാങ്ക്. ഐമൊബൈൽ ആപ്പിലൂടെയാണ് ഈ പുതിയ സേവനം. 5,000 രൂപ വരെയുള്ള ഇടപാടുകൾക്ക് യുപിഐ പിൻ ഇനി ആവശ്യമില്ല. വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ ഉപയോഗിച്ചും പണം കൈമാറാം.
പൊതുസ്ഥലങ്ങളിൽ പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സുരക്ഷാ അപകടങ്ങൾ ഒഴിവാക്കാനാണ് ഈ സംവിധാനം. ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ ലഭ്യമായ ഈ സേവനം, പണം അയയ്ക്കൽ, ക്യുആർ കോഡ് സ്കാൻ ചെയ്യൽ തുടങ്ങിയവയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കും.
ബയോമെട്രിക് പേയ്മെന്റ് സജീവമാക്കാൻ, ഐമൊബൈൽ ആപ്പിൽ ലോഗിൻ ചെയ്ത് UPI Payments > UPI Settings > Use biometric for payments > Proceed > യുപിഐ പിൻ നൽകി ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫെയ്സ് ഓതന്റിക്കേഷൻ പൂർത്തിയാക്കുക. ഉപഭോക്തൃ സൗകര്യവും സുരക്ഷയും ലക്ഷ്യമിട്ടാണ് ഈ സംവിധാനം.
Photo and News Source: Samakalika Malayalam










