മുഖത്തിന്റെ തിളക്കവും കാന്തിയും വർധിപ്പിക്കാൻ പ്രകൃതിദത്ത ഫേസ് പാക്കുകൾ ഉപയോഗിക്കാം. ആദ്യം, മൂന്ന് ടേബിൾ സ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ ഒലീവ് ഓയിൽ, അൽപം നാരങ്ങാ നീർ എന്നിവ ചേർത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകുക. രണ്ടാമതായി, ഒരു സ്പൂൺ അരിപൊടി, കടലമാവ്, അൽപം തേൻ എന്നിവ ചേർത്ത് പേസ്റ്റുണ്ടാക്കി മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം കഴുകുക.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോഗിക്കാവുന്നതാണ്. മൂന്നാമത്തെ പാക്കിൽ, മൂന്ന് ടീസ്പൂൺ കടലമാവ്, ഓട്സ് പൊടി, തൈര് എന്നിവ ചേർത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15-20 മിനിറ്റിന് ശേഷം കഴുകി കരുവാളിപ്പ് മാറ്റാം.

Photo and News Source: Kerala Online News