ബഹ്‌റൈനിലെ ഹൈ ക്രിമിനൽ കോടതി, ഇറാൻ ആക്രമണങ്ങളെ അനുകൂലിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ച 25 പേരെ ശിക്ഷിച്ചു. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പരത്തിയും രാജ്യത്തിന്റെ രഹസ്യ വിവരങ്ങൾ ചോർത്തിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയായിരുന്നു വിചാരണ ചെയ്തത്. 22 കേസുകളിലായി വിധിച്ച ഈ ശിക്ഷയിൽ 24 പ്രതികൾക്ക് അഞ്ച് മുതൽ പത്ത് വർഷം വരെ തടവ് ലഭിച്ചു. ചിലർക്ക് 2,000 ബഹ്‌റൈൻ ദിനാർ പിഴയും ചുമത്തി.
ഒരു പ്രതിക്ക് ഒരു വർഷം തടവും 2,000 ദിനാർ പിഴയും ശിക്ഷയായി ലഭിച്ചു. പ്രതികളുടെ ഡിജിറ്റൽ ഉപകരണങ്ങളും വസ്തുക്കളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
Photo and News Source: Kerala Online News










