തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിക്കും. മെയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, മെയ് രണ്ടിന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ മെയ് 3 വരെ ഇടിമിന്നലോടൊപ്പം മഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റും അനുഭവപ്പെടാം.

ഇടിമിന്നൽ അപകടകരമാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുന്നു. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടകരമാണ്. ജനലും വാതിലും അടച്ചിടുകയും, വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കുകയും ചെയ്യുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Photo and News Source: Malayalam Express