തിരുവനന്തപുരം കരുനാഗപ്പള്ളിയിൽ ചൊവ്വാഴ്ച പുലർച്ചെ 12:40 ഓടെ പാചകവാതക ടാങ്കർ റോഡിൽ വീണ് വാതകം ചോർന്ന അപകടം പൊട്ടിപ്പുറപ്പെട്ടു. കരോട്ട് ജംഗ്ഷനിലായിരുന്നു സംഭവം. നിയന്ത്രണം വിട്ട ടാങ്കർ റോഡിന്റെ വശത്തേക്ക് ചരിഞ്ഞതോടെ വാതകം ചോർന്നുതുടങ്ങി. വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങളോ സ്പെയർ പാർട്സുകളോ ഉണ്ടായിരുന്നില്ല.

ബൈക്കിൽ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തപ്പോൾ ടാങ്കർ വെടിച്ചതാണ് സംഭവത്തിന് കാരണം. പരിചയ സമ്പന്നരായ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ടാങ്കറിൽ നിന്ന് വാതകം ചോർന്നത് തുടർന്നപ്പോൾ അടുത്തുള്ള മറ്റ് ടാങ്കറിൽ നിന്നും സ്പെയർ ഗേജ് ടാങ്കറിൽ ഫിറ്റ് ചെയ്‌താണ് ചോർച്ച അടച്ചത്. തുടർന്ന് ഫയർഫോഴ്സ് നിരന്തരമായി വെള്ളം സ്പ്രേ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കി. ശേഷം ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റി.

കരുനാഗപ്പള്ളി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടിയും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി. സുനിൽകുമാറും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Photo and News Source: Kerala Online News