സൗദി അറേബ്യയിൽ നിയമലംഘകരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധന ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെയുള്ള ഒരാഴ്ചയ്ക്കിടെ 20,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും, 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണ്. 2,076 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചു. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 1,454 പേരെയും പിടികൂടി.

67 ശതമാനം പേർ ഇത്യോപ്യക്കാരും, 32 ശതമാനം യമനികളുമാണ്. കൂടാതെ, അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 50 പേരും, നിയമലംഘകർക്കു സഹായം നൽകിയ 22 പേരും അധികൃതരുടെ പിടിയിലായി. നിലവിൽ 33,223 പ്രവാസികൾ വിവിധ നിയമനടപടികൾക്ക് വിധേയരാണ്. ഇതിൽ 17,368 പേരെ നാടുകടത്തിയിട്ടുണ്ട്.

Photo and News Source: Asianet News