കറിവേപ്പിലയില്‍ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി, സി, ഇ എന്നിവയുടെ ഉറവിടമായ ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്നു.
ബീറ്റാ കരോട്ടിനും ആന്റിഓക്സിഡന്റുകളും അടങ്ങിയ കറിവേപ്പില തലമുടി സംരക്ഷിക്കുന്നതിനും അകാല നര അകറ്റുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തെ പോഷിപ്പിക്കാനും ഇത് നല്ലതാണ്.
കറിവേപ്പിലയിലെ നാരുകള്‍ ദഹനത്തെ മെച്ചപ്പെടുത്തുകയും ഗ്യാസ്, വയറുവീര്‍ക്കുക, മലബന്ധം എന്നിവ തടയുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കൊഴുപ്പ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാനും ഉപാപചയം വേഗത്തിലാക്കാനും കറിവേപ്പില ഉപകരിക്കുന്നു. ദിവസേന കറിവേപ്പില ഉപയോഗിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്.
Photo and News Source: Sathyam Online










