തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ ബോർഡ് തീരുമാനിച്ചു. പക്ഷേ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ തീരുമാനം ഉടൻ നടപ്പിലാക്കില്ല. മില്‍മ ബോർഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. പാലിന്റെ വില മൂന്നുമുതൽ ആറു രൂപ വരെ കൂട്ടണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. വില ഇപ്പോൾ വർദ്ധിപ്പിച്ചാൽ പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന ആശങ്ക ബോർഡിനുണ്ട്. യോഗ സമയത്ത് എറണാകുളം യൂണിയൻ ഭാരവാഹികൾ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

വിലവർദ്ധന ഉടൻ നടപ്പിലാക്കാത്തതിനാലാണ് അവരുടെ പ്രതിഷേധം. ക്ഷീരവകുപ്പ് മന്ത്രി ഡിസംബറിൽ വിലവർദ്ധനയുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നിട്ടും നടപ്പിലാക്കാത്തത് യൂണിയനുകളെ ആശങ്കപ്പെടുത്തിയിരുന്നു.

Photo and News Source: Siraj Live