ടോമിൻ ജെ. തച്ചങ്കരിക്കെതിരെ പൊലീസ് നടപടി ഒഴിവാക്കി. കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. നക്ഷത്ര ചിഹ്നം ഉപയോഗിച്ച് യാത്ര ചെയ്തിട്ടില്ലെന്നും, ബോർഡു മറച്ചുവെച്ചിരുന്നതായും റിപ്പോർട്ടിൽ പറഞ്ഞു. ഡ്രൈവർ പാർക്കിങ് ലഭിക്കാൻ ദുരുപയോഗം ചെയ്തെന്നും സൂചിപ്പിച്ചു. ഗതാഗതവകുപ്പ് പിഴ ചുമത്തിയതിനാൽ തുടർനടപടി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പെറ്റി അടച്ച് കേസ് തീരുമാനിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വിരമിച്ചതിനുശേഷവും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന്, തച്ചങ്കരിക്കെതിരെ കേസെടുക്കാൻ ഡിജിപി നിരദ്ദേശം നൽകിയിരുന്നു. സ്വകാര്യ വാഹനത്തിൽ നക്ഷത്രമുദ്ര ഉപയോഗിച്ചതിന്റെ പേരിലായിരുന്നു പ്രശ്നം ഉയർന്നത്.

Photo and News Source: 24 News