കേന്ദ്ര സർക്കാർ ഇന്ധനനയത്തിൽ വലിയ മാറ്റത്തിന് തുടക്കമിട്ടു. E85, E100 ഇന്ധനങ്ങളുടെ ഉപയോഗത്തിനായി കരട് വിജ്ഞാപനം പുറത്തിറക്കി. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച ഈ കരടിൽ, പെട്രോളിൽ എഥനോളിന്റെ കലർത്തൽ വർദ്ധിപ്പിക്കുന്നതിനായി മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കുന്നു.

നിലവിൽ രാജ്യം E20 ഇന്ധനമാണ് ഉപയോഗിക്കുന്നത്. എഥനോൾ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. E85 ഇന്ധനം 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. E100 പൂർണ്ണമായും എഥനോളിൽ നിന്നുമാണ് നിർമ്മിക്കുന്നത്.

ഇന്ധനനയത്തിലെ ഈ മാറ്റം പരിസ്ഥിതിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു. എഥനോൾ ഉൽപ്പാദനം വർദ്ധിപ്പിച്ച് കാർഷിക മേഖലയ്ക്കും ഉദ്പാദകരായ കർഷകർക്കും പ്രയോജനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

Photo and News Source: 24 News