ഭാരതം സ്വദേശീയ ഊർജ്ജ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തി തദ്ദേശീയ ഊർജ്ജ ശേഖരം ശക്തിപ്പെടുത്തണമെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി ആവശ്യപ്പെട്ടു. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് സ്വയം പര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം benifit ഉച്ചകോടിയിൽ പറഞ്ഞു. ഡൽഹിയിൽ നടന്ന ഇക്കണോമിസ്റ്റ് റെസിലിയന്റ് ഫ്യൂച്ചേഴ്സ് ഉച്ചകോടിയിലായിരുന്നു സംഭാഷണം.

വൈദ്യുതീകരണം മാത്രം പര്യാപ്തമല്ല. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് വിശ്വസിക്കാൻ കഴിയുന്ന ഏക മാർഗ്ഗം തദ്ദേശീയ സ്രോതസ്സുകളാണ്. ശുദ്ധമായ ഊർജ്ജം താങ്ങാവുന്ന വിലയിൽ ലഭിക്കാനുള്ള മാർഗ്ഗമാണിത്. ഇതിലൂടെ ഭാവിയും സുരക്ഷിതമാക്കാം. ആഗോള സാമ്പത്തിക വ്യവസ്ഥയെ സുസ്ഥിരപ്പെടുത്താനും സഹായിക്കും.

തന്ത്രം ഒറ്റപ്പെടലല്ല. സംയോജിതമായ പദ്ധതിയാണ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലൊന്ന് ഭാരതം സൃഷ്ടിക്കും. വൻതോതിൽ നിക്ഷേപം നടത്തി രാജ്യമാകെ ഊർജ്ജ ലഭ്യത ഉറപ്പാക്കാം.

Photo and News Source: Kairali News