സ്വർണവില ഇന്ന് നേരിയ വര്‍ധനയോടെ വ്യാപാരം തുടരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ വിലക്കയറ്റമുണ്ടായി 13,875 രൂപയായി. ഇതോടെ പവന് 320 രൂപ കുറഞ്ഞ് 1,11,000 രൂപയായി. 18 കാരറ്റിന് 11,400 രൂപയും 14 കാരറ്റിന് 8,880 രൂപയുമായി. വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയായി.

ഏപ്രിൽ 18-ലെ ഏറ്റവും ഉയർന്ന വിലയായ 1,14,240 രൂപയിൽ നിന്ന് 3,240 രൂപ കുറവിലാണ് നിലവിലെ വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,585 ഡോളറായി കുറഞ്ഞു. യുഎസ് ഡോളറിന്റെ കരുത്തും ക്രൂഡ് ഓയിലിന്റെ വിലയുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ തടസങ്ങളും പണപ്പെരുപ്പ ഭീഷണിയും കേന്ദ്രബാങ്കുകളുടെ പലിശനിരക്ക് ഉയർത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ വിപണിയുടെ ഗതി നിർണയിക്കും.

Photo and News Source: Dhanam