കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ് എസ് എഫ് 54-ാം സ്ഥാപകദിനം സംസ്ഥാനത്ത് 125 കേന്ദ്രങ്ങളിൽ വിപുലമായി ആഘോഷിച്ചു. ‘വിദ്യാർഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടികൾ.

വിവിധ ഡിവിഷനുകളിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസുകൾ സംഘടിപ്പിച്ചു. ദഅവാ ക്യാമ്പസുകളിൽ ഗ്രാറ്റിറ്റ്യൂഡ് അസംബ്ലികളും, സെക്ടർ തലങ്ങളിൽ വിദ്യാർഥി റാലികളും പഠന ക്യാമ്പുകളും നടത്തി. യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ തലങ്ങളിൽ പ്രകടനങ്ങളും പതാക ഉയർത്തലും നടന്നു.

കോഴിക്കോട് സ്റ്റുഡന്റ്സ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുൽ അഹ്‌ദൽ പതാക ഉയർത്തി. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്ന പരിപാടികളായിരുന്നു ഇതെല്ലാം.

Photo and News Source: Siraj Live