കേരളത്തിലെ കടുത്ത വേനൽക്കാലം പഴവിളകളുടെ വിപണിയെ തകിടം മറിച്ചു. ദാഹശമനത്തിനായി ആശ്രയിക്കുന്ന തണ്ണിമത്തൻ, ഓറഞ്ച്, നാരങ്ങ എന്നിവയുടെ വിലയില്‍ ഗണ്യമായ വർധനയാണ്. നാരങ്ങയുടെ വില കിലോയ്ക്ക് 70-100 രൂപയിൽ നിന്ന് 250 രൂപയിലേക്ക് ഉയരുകയും, പൈനാപ്പിളിന്റെ വില 25 രൂപയിൽ നിന്ന് 33-34 രൂപയിലേക്ക് പൊങ്ങുകയും ചെയ്തു. മുൻ മാസങ്ങളിൽ 62 രൂപയെത്തിയ പൈനാപ്പിളിന്റെ വില ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. തണ്ണിമത്തൻ വിലയിലും 10% മുതൽ 20% വരെ വർധനയുണ്ടായി.

ചൂട് മൂലം വിളകൾ പാകമാകുന്നതിന് മുന്‍പേ കൊഴിഞ്ഞുപോകുന്നതും, വിളവെടുപ്പിന് തടസ്സമുണ്ടാകുന്നതും വിപണിയിലെ ദൗര്‍ലഭ്യത്തിന് കാരണമാകുന്നു. സൂര്യതാപവും തൊഴിലാളിക്ഷാമവും കര്‍ഷകരെ ദുരിതത്തിലാക്കി. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ തൊഴിലാളികളുടെ ലഭ്യത കുറയുകയും വിളവെടുപ്പ് തടസപ്പെടുകയും ചെയ്യുന്നു. ഓള്‍ കേരള ഫ്രൂട്ട് മെര്‍ച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് യാഹിയ കോയ, പാടങ്ങളിലെ സൂര്യതാപം വിളവെടുപ്പിനെ ബാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

Photo and News Source: Dhanam