ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്, ഇന്ത്യയിലെ എല്ലാവരും ശിവഭഗവാന്റെ ഡിഎൻഎയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മഹാദേവന്റെ പിൻമുറക്കാരാണെന്നും പ്രസ്താവിച്ചു. സനാതന സംസ്കാരത്തിന്റെ പേരിൽ, നമ്മുടെ വൈവിധ്യങ്ങൾക്കിടയിലും ഒന്നിപ്പിക്കുന്നത് ഈ ‘മഹാദേവ ഡിഎൻഎ’ ആണെന്ന് അദ്ദേഹം വിശദീകരിച്ചു. സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന സനാതന സംസ്കാരത്തെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. ഈ പ്രസ്താവന പലരും വിവാദമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുഐ, ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ് എ എന്നിവ ഈ പ്രസംഗത്തെ എതിർത്തു വരുന്നു.
Photo and News Source: Janmabhumi










