ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ വൈകീട്ട് 6:30 ന് ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ (പുരുഷ) ഗോകുലം ടീം റിയൽ കാശ്മീരിനെ നേരിടുന്നു. കൊൽക്കത്തയിലെ ഈസ്റ്റ് ബംഗാൾ ഗ്രൗണ്ടിൽ രാവിലെ 9:00 ന് ഗോകുലം വനിതാ ടീം സെസ് എഫ് എയെ എതിരിടും.

ഗോകുലം വനിതാ ടീം ആദ്യ ഫേസിൽ 7 മത്സരങ്ങളിൽ 1 വിജയം, 2 തോൽവി, 4 സമനില നേടി 6-ാം സ്ഥാനത്താണ്. രണ്ടാം ഫേസ് 7 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പോയിന്റ് ടേബിളിൽ മുന്നേറാനാണ് ടീം ശ്രമിക്കുന്നത്. പുരുഷ ടീമാകട്ടെ, റിലീഗേഷൻ സ്റ്റേജിലാണ്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 1 പോയിന്റ് നേടിയാലും ടീം സൂപ്പർ സിക്സിൽ പ്രവേശിക്കും. ഇനി മൂന്ന് മത്സരങ്ങളും വിജയിച്ചാൽ നില മെച്ചപ്പെടുത്താനാകും.

റിലീഗേഷൻ സ്റ്റേജിലെ മറ്റ് ടീമുകളായ റിയൽ കാശ്മീർ, നാമധാരി, ഐസ്വാൾ എഫ്.സി എന്നിവയുമായി മത്സരിച്ച് മോശം ഫോമിൽ നിന്ന് പുറത്തുകടക്കാൻ ഗോകുലം ടീമിന് വിജയം നേടേണ്ടതുണ്ട്.

Photo and News Source: Janmabhumi