കടുവകൾ ദീർഘദൂരം സഞ്ചരിക്കുന്നതെ പതിവാണ്. എന്നാൽ ഒറ്റനടത്തം 800 കിലോമീറ്റർ യാത്ര ചെയ്തത് അപൂർവമാണ്. മധ്യപ്രദേശിലെ വിദർഭ മേഖലയിൽ നിന്നാരംഭിച്ച് ഒഡീഷയിലെ സിമിലിപാൽ കടുവസങ്കേതത്തിൽ അവസാനിച്ച കടുവയുടെ യാത്രയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജനുവരിയിൽ സിമിലിപാലിൽ എത്തിയ നാലുവയസ്സുള്ള ബംഗാൾ കടുവയുടെ പാത പിന്തുടർന്നാണ് വനംവകുപ്പ് ഈ യാത്ര കണ്ടെത്തിയത്. ദേശീയപാതകളും ജനവാസമേഖലകളും മുറിച്ചു കടന്നാണ് കടുവ യാത്ര ചെയ്തത്.

കാമറ ട്രാപ്പുകളിലൂടെയാണ് ഈ അപൂർവയാത്ര രേഖപ്പെടുത്തിയത്. വിദർഭയിൽ നിന്നാരംഭിച്ച് ഛത്തീസ്‌ഗഡ് വഴി ഒഡീഷയിലെത്തിയ കടുവയുടെ യാത്ര 2025ലെ കണക്കുപ്രകാരം 27 മുതിർന്ന കടുവകളും എട്ടു കുട്ടികടുവകളുമുള്ള സിമിലിപാലിൽ അവസാനിച്ചു. കടുവകളുടെ ഇത്തരത്തിലുള്ള യാത്ര വിരളമാണ്. 2019ലെ 3020 കിലോമീറ്റർ യാത്രയാണ് കടുവയാത്രയിലെ റെക്കോർഡ്.

Photo and News Source: Samakalika Malayalam