ചാലക്കുടിയിൽ നടത്തിയ പഠനത്തിൽ കെഎസ്ആര്‍ടിസി ബസുകളുടെ സുരക്ഷാ അവസ്ഥയെക്കുറിച്ച് വെളിപ്പെട്ടത് അമ്പതുശതമാനത്തിലധികം ബസുകൾക്ക് ഇൻഷുറൻസോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ ഇല്ലെന്നാണ്. കേരളത്തിൽ 5,572 ബസുകളിൽ 2,516 എണ്ണം മാത്രമേ നിയമപരമായ സുരക്ഷാ സംവിധാനങ്ങളോടെ സർവീസ് നടത്തുന്നുള്ളൂ. ബാക്കിയുള്ള 3,056 ബസുകൾ നിയമം ലംഘിച്ചുകൊണ്ടാണ് പൊതുനിരത്തിലോടുന്നത്. കേന്ദ്ര നിയമപ്രകാരം എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് നിർബന്ധമാണെങ്കിലും കെഎസ്ആര്‍ടിസി ഇതിനെ അവഗണിക്കുന്നു. മോട്ടോർ വാഹന വകുപ്പ് പോലും ഈ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാൻ തയ്യാറല്ല.

ഇത്തരം ബസുകളിൽ യാത്ര ചെയ്യുമ്പോൾ അപകടം സംഭവിച്ചാൽ യാത്രക്കാർക്കാണ് നഷ്ടം. വകുപ്പ് മന്ത്രി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഇൻഷുറൻസ് സംബന്ധിച്ച കാര്യത്തിൽ നിശ്ശബ്ദത പാലിക്കുന്നു. കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കേരളം ഇതിനെ ജനങ്ങളോടുള്ള വെല്ലുവിളിയായി വിമർശിക്കുന്നു.

Photo and News Source: Janmabhumi