തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വേനല്‍മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ, ഇടിമിന്നലോടും കാറ്റിനോടും കൂടി ഉണ്ടാകുമെന്നാണ് പ്രവചനം. നാളുകളായി തുടരുന്ന കൊടും ചൂടിന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയാണ്.

പത്തനംതിട്ടയിൽ ഇന്നലെ 40 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ഉയർന്ന താപനില മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യർത്ഥിച്ചു.

എന്നാൽ, ഏപ്രിൽ 30-ന് കണ്ണൂർ, കാസർകോട്, മേയ് 1-ന് പത്തനംതിട്ട, ഇടുക്കി, വയനാട്, മേയ് 2-ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടി മഴ ഉണ്ടാകുമെന്നതിനാൽ, ജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകരാനും സാധ്യതയുള്ളതിനാൽ ജാഗ്രത അത്യാവശ്യമാണ്.

Photo and News Source: Kerala Online News