വാമിഖ ഗബ്ബി തന്റെ ആദ്യത്തെ നൂറ് കോടി ചിത്രമായ 'ഭൂത് ബംഗ്ല'യുടെ വിജയത്തെക്കുറിച്ച് സന്തോഷം പങ്കുവച്ചു. പ്രിയദർശൻ, അക്ഷയ് കുമാർ, എക്ത കപൂർ, ഫറ എന്നിവരോടൊപ്പം പ്രവർത്തിച്ചതിനും, ചിത്രത്തിന്റെ വിജയത്തിനും അവർ നന്ദി പ്രകടിപ്പിച്ചു. "ഇത് ഒരു തുടക്കം മാത്രം, ഞാൻ ഇനിയും വരും, വളരും, നിങ്ങളെ വിനോദിപ്പിച്ചു കൊണ്ടേയിരിക്കും" എന്നായിരുന്നു അവരുടെ കുറിപ്പ്.
ഭൂത് ബംഗ്ല ബോക്സ് ഓഫീസിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിൽ ഇരുനൂറ് കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം, 100 കോടി നേട്ടം സ്വന്തമാക്കുന്ന ആദ്യ പ്രിയദർശൻ ചിത്രം കൂടിയാണ്. ഹൊറർ ഫാന്റസി ഴോണറിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാമിഖയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഈ കുറിപ്പുകൾ പങ്കുവച്ചത്.
Photo and News Source: Samakalika Malayalam










