ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിലായി. പ്രധാന സൂചികകൾ 0.85% ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും മുന്നേറി. ഓട്ടോ, എഫ്എംസിജി, ഐടി, റിയൽറ്റി മേഖലകളിലെ ഓഹരികൾ കുതിച്ചു. മാരുതി സുസുകിയുടെ ലക്ഷ്യവില ബ്രോക്കറേജുകൾ താഴ്ത്തി. ജെഫറീസ് 13,800 രൂപ, എച്ച്എസ്ബിസി 15,000 രൂപ, യുബിഎസ് 13,970 രൂപ എന്നിങ്ങനെ ലക്ഷ്യവില നിശ്ചയിച്ചു. ചില ഇന്ത്യൻ ബ്രോക്കറേജുകൾ 18,000 രൂപ വരെ കാണുന്നു. മാരുതി ഓഹരി 5% ഉയർന്നു.
ഫീനിക്സ് മിൽസിൻ്റെ ലക്ഷ്യവില 2000 രൂപയായി സിഎൽഎസ്എ നിശ്ചയിച്ചു. ഓഹരി 1.5% ഉയർന്നു. ലീല പാലസ് ഹോട്ടൽസ് ഓഹരിക്ക് 541 രൂപ ലക്ഷ്യവില നിശ്ചയിച്ച എച്ച്എസ്ബിസി ഓഹരിക്കു ഹോൾഡ് ശിപാർശ നൽകി. ഓഹരി 2% ഉയർന്നു. എറ്റേണൽ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ 505 രൂപയായി ലക്ഷ്യവില ഉയർത്തി. ഓഹരി 3% കയറി.
ടയർ കമ്പനി സിയറ്റ് ലിമിറ്റഡ് ഓഹരി 10% വരെ കുതിച്ചു. ബന്ധൻ ബാങ്ക് ഓഹരി 12% ഉയർന്നു. സ്റ്റാർ ഹെൽത്ത് ഓഹരി 7% മുന്നേറി. കനറ എച്ച്എസ്ബിസി ലൈഫ് ഓഹരി 6.5% ഉയർന്നു. ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ഓഹരി 15% കുതിച്ചു. മസഗോൺ ഡോക്ക് 4.5% ഉം കൊച്ചിൻ ഷിപ് യാർഡ് 3.5% ഉം ഉയർന്നു.
Photo and News Source: Dhanam










