തിരുവനന്തപുരത്ത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി അടിയന്തര യോഗം വിളിച്ചു ചേർത്തു. റെഗുലേറ്ററി കമ്മീഷൻ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്തു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കെഎസ്ഇബി നിയന്ത്രണമേർപ്പെടുത്തി. വൈകീട്ടും രാത്രിയിലും ലോഡ് ഷെഡ്ഡിങ് നടപ്പാക്കി. വൈദ്യുതി വാഹന ചാർജിങ്, എസി ഉപയോഗം, ഇൻഡക്ഷൻ കുക്കറുകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി.
വെളുപ്പിന് ആറിന് ശേഷമുള്ള ചാർജിങും എസി ഉപയോഗവും ഇൻഡക്ഷൻ കുക്കറുകളും വൈദ്യുതി ആവശ്യകത കൂട്ടുന്നതായി കെഎസ്ഇബി ഉന്നത യോഗം വ്യക്തമാക്കി. അപ്രതീക്ഷിതമായ വൈദ്യുതി ഉപയോഗ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി.
Photo and News Source: Siraj Live







