കൊച്ചി : പീഡന പരാതികളിൽ ഇരയെ കുറ്റപ്പെടുത്തുന്ന സമൂഹത്തിന്റെ പ്രവണതയെ ചോദ്യം ചെയ്ത് ഹൈക്കോടതി അഭിഭാഷക വിമല ബിനു ശക്തമായി പ്രതികരിച്ചു. വിവാഹ വാഗ്ദാനത്തിലൂടെ പീഡിപ്പിച്ചെന്ന പരാതികൾ ഉയരുമ്പോൾ, സ്ത്രീകൾ എന്തിന് ഇത്തരം വലയിലേക്ക് വീഴുന്നു എന്ന ചോദ്യത്തിന് ഉത്തരം നൽകി. ലൈംഗിക ബന്ധത്തിനുള്ള സമ്മതം എങ്ങനെ ലഭിച്ചു എന്നത് പ്രസക്തമാണ്. 'ഞാൻ നിന്നെ വിവാഹം കഴിച്ചോളാം' എന്നും 'ജീവിതകാലം മുഴുവൻ സംരക്ഷണം നൽകിക്കോളം' എന്നുമുള്ള വാഗ്ദാനങ്ങൾ പല പുരുഷന്മാരും സ്ത്രീകളിൽ നിന്നും പ്രയോജനങ്ങൾ നേടാനായി ഉപയോഗിക്കുന്നു.

ഇത്തരക്കാർ പ്രണയം നടിച്ച് ആവശ്യങ്ങൾ സാധിച്ചാൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. നിയമപരമായി പീഡനപരാതിയിൽ പെടാത്തുണ്ടെങ്കിലും, 'സംരക്ഷണം' എന്ന വാഗ്ദാനത്തിലൂടെ സ്ത്രീകളുടെ മനസ്സമ്മതം വാങ്ങുന്നതാണ് വലിയ കുറ്റകൃത്യം. സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകൾ പോലും സംരക്ഷണത്തിനായി പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത് സ്ത്രീകളുടെ മാനസിക ആവശ്യങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ ലക്ഷണമാണ്. സ്നേഹവും സംരക്ഷണവും കൊതിക്കുന്ന അവളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന പുരുഷന്മാരുടെ പ്രവർത്തികൾ വലിയ കുറ്റകൃത്യമാണ്.

Photo and News Source: Kerala Online News