കോഴിക്കോട് പനോളുകണ്ടി റഫീക്കിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കയറിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. മകൻ അല്‍ഷീദ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായിരുന്നു. പാമ്പിനെ പിടികൂടാൻ വീട്ടുകാർ പരിശ്രമിച്ചു. പാമ്പുപിടിടുത്തക്കാർ വന്നതിനുശേഷമാണ് മൂര്‍ഖനെ പിടികൂടിയത്.
മലപ്പുറം തിരൂരിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കുട്ടി കളിച്ചുകൊണ്ടിരിക്കെ സമീപത്ത് പാമ്പ് ഇഴഞ്ഞെത്തിയെങ്കിലും കുട്ടി ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വേനല്‍ കടുത്തതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വർധിക്കുന്നത് ആശങ്കയാണ് ഉയർത്തുന്നത്.
Photo and News Source: Sathyam Online







