കൊല്ലത്തെ പത്തനാപുരം ഗാന്ധിഭവന്‍റെ രജതജൂബിലി ആഘോഷങ്ങള്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മികച്ച ജീവകാരുണ്യസ്ഥാപനമായി ഗാന്ധിഭവന്‍ അംഗീകരിക്കപ്പെട്ടു. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.
കാരുണ്യസംഗമങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-സാഹിത്യ മാനവ സംഗമങ്ങള്‍, വ്യവസായ പരിവേഷണ പദ്ധതികള്‍, സ്റ്റാര്‍ട്ടപ്പ് കണ്‍സോഷനുകള്‍, പ്രവാസി സംഗമങ്ങള്‍ എന്നിവയൊക്കെ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടും. പ്രകൃതി സംരക്ഷണത്തിനും ലഹരി നിയന്ത്രണത്തിനുമായി വിദ്യാലയങ്ങളിലൂടെ പ്രചാരണ പരിപാടികളും നടത്തും.
ഗാന്ധിഭവന്‍ രക്ഷാധികാരി കെ. ധര്‍മ്മരാജന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മാനേജിംഗ് ട്രസ്റ്റി പുനലൂര്‍ സോമരാജന്‍, ഡയറക്ടര്‍ ബി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ, ഗാന്ധിഭവന്‍ സുഗതകുമാരി ദേശീയ പരിസ്ഥിതി പുരസ്‌കാരം കുമ്മനം രാജശേഖരനും, ഗാന്ധിഭവന്‍ ഇന്റര്‍നാഷണല്‍ പൊയട്രി അവാര്‍ഡ് സോഹന്‍ റോയിക്കും ഗവര്‍ണര്‍ സമ്മാനിച്ചു. 25,000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരങ്ങളായിരുന്നു.
Photo and News Source: Janmabhumi







