കേരളത്തിൽ വേനൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പോടെ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115 മില്ലിമീറ്റർ വരെ മഴയ്ക്കുള്ള സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.

വരുന്ന ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൂടിന് ആശ്വാസം ലഭിക്കുമെങ്കിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ വിശ്രമമെടുക്കാൻ ആവശ്യപ്പെടുന്നു.

Photo and News Source: Kairali News