യുഎഇ ഒപെക് സംഘടനയിൽ നിന്ന് പുറത്തുപോകാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ആറ് പതിറ്റാണ്ടിലേറെ അംഗത്വം അവസാനിപ്പിച്ച്, മെയ് ഒന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തിന്റെ ഉല്പാദന നയങ്ങളും ശേഷിയും പുനപരിശോധിച്ച ശേഷമാണ് ഈ നിര്യാണമെടുത്തത്.
അറേബ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലുമുള്ള അസ്ഥിരതകൾ വിതരണത്തെ ബാധിക്കുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ആഗോള ഊർജ്ജ ആവശ്യകതയിൽ സുസ്ഥിര വളർച്ചയാണ് പ്രകടമെന്ന് യുഎഇ സർക്കാർ പ്രസ്താവിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ കാര്യക്ഷമമായും ഉത്തരവാദിത്തത്തോടെയും നിറവേറ്റുന്നതിനായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.
സ്ഥിരത, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവയ്ക്കാണ് യുഎഇ മുന്‍ഗണന നൽകുന്നത്. ദേശീയ താല്പര്യം മുന്‍നിരത്തിയാണ് ഈ തീരുമാനം. ഒപെക്കിനോടുള്ള നന്ദി പ്രകടിപ്പിച്ച യുഎഇ, ഹോർമുസ് കടലിടുക്കിലെ ഭീഷണി പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള നിലപാടുകളിലൂടെ ആഗോള വിപണിയുടെ സ്ഥിരതയ്ക്കായി നിലകൊള്ളുമെന്ന് വ്യക്തമാക്കി.
Photo and News Source: Siraj Live









