മലപ്പുറത്തെ കോട്ടക്കൽ ആസ്റ്റർ മിംസിലെ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി സെന്റർ ദേശീയ തലത്തിൽ സിക്സ് സിഗ്മ ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് നേടിയതോടെ വന്ധ്യതാ ചികിത്സാരംഗത്ത് വിശ്വാസ്യതയുടെ പുതിയ ഉത്തരവാദിത്തം ലഭിച്ചു.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മിറക്കിൾ ഫെർട്ടിലിറ്റി ക്ലിനിക് മേധാവി ഡോ. അശ്വതി കുമാരൻ സിഎൻഎസ് അഡ്മിറൽ ദിനേഷ് കെ. ത്രിപാഠിയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു. രാജ്യത്തെ 1900-ലധികം അപേക്ഷകരിൽ നിന്ന് ഉയർന്ന വിജയശതമാനം, അത്യാധുനിക സൗകര്യങ്ങൾ, സുതാര്യമായ സേവനം എന്നിവയിലൂടെ ഈ നേട്ടം കരസ്ഥമാക്കി.
“വ്യക്തിഗതവും സുതാര്യവുമായ പരിചരണം നൽകുകയാണ് നമ്മുടെ ലക്ഷ്യം. ആയിരക്കണക്കിന് കുടുംബങ്ങളുടെ വിശ്വാസമാണ് ഈ പുരസ്കാരത്തിന് പിന്നിൽ. വന്ധ്യതയുടെ വെല്ലുവിളികൾ നേരിടുന്ന ദമ്പതികൾക്ക് മെച്ചപ്പെട്ട പരിചരണം നൽകാൻ ഈ അംഗീകാരം കൂടുതൽ പ്രചോദനമാകും” എന്ന് ഡോ. അശ്വതി കുമാരൻ അഭിപ്രായപ്പെട്ടു.
ലോകോത്തര ചികിത്സാ നിലവാരം താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിൽ ഡോ. അശ്വതി കുമാരന്റെ ദീർഘവീക്ഷണവും വൈഭവവും ഈ നേട്ടത്തിന് അടിത്തറയായത്
Photo and News Source: Kerala Online News









