പഞ്ചാബ് കിംഗ്സിന് ഐപിഎല്ലിന്റെ സീസണിലെ ആദ്യ തോല്‍വി. ഹോം ഗ്രൗണ്ടിൽ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ പഞ്ചാബിനെ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 223 റൺസ് നേടി. രാജസ്ഥാൻ 19.2 ഓവറിൽ 228 റൺസ് നേടി വിജയം കരസ്ഥമാക്കി.

യശസ്വി ജയ്സ്വാളും ഡൊണോവൻ ഫെരേരയും അര്‍ധസെഞ്ചുറികൾ നേടി. വൈഭവ് സൂര്യവംശിയും ശുഭം ദുബെയും രാജസ്ഥാന്റെ വിജയത്തിന് പങ്കാളികളായി. ഡൊണോവൻ ഫെരേര 26 പന്തിൽ 52 റൺസ് നേടി ടോപ് സ്കോററായി. ജയ്സ്വാള് 27 പന്തിൽ 51 റൺസ് നേടി.

വൈഭവ് സൂര്യവംശി 16 പന്തിൽ 43 റൺസ് നേടി മിന്നല്‍ തുടക്കം നൽകി. ക്യാപ്റ്റൻ റിയാൻ പരാഗ് 16 പന്തിൽ 29 റൺസ് നേടി. രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ പഞ്ചാബ് 13 പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.

Photo and News Source: Asianet News