അബുദാബിയിൽ നിന്നുള്ള വാർത്തയാണ് യു എ ഇ ഒപെക് വിട്ടത്. 1967 മുതൽ ദശാബ്ദങ്ങളോളം ഒപെക് അംഗമായിരുന്ന യു എ ഇ, 2026 മെയ് ഒന്നുമുതൽ പിന്മാറുമെന്ന് പ്രഖ്യാപിച്ചു. ഉൽപ്പാദന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനമാണ് പ്രധാന കാരണം. ഒപെക് നിശ്ചയിക്കുന്ന ക്വാട്ടാ സമ്പ്രദായത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കും. സ്വന്തം ഉൽപ്പാദന ശേഷിയും വിപണി സാഹചര്യവും അനുസരിച്ച് എണ്ണ ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ 3. 4 ദശലക്ഷം ബാരലാണ് ഉത്പാദിപ്പിക്കുന്നത്.
2027 ഓടെ ഇത് 5 ദശലക്ഷമായി ഉയർത്താനാണ് ലക്ഷ്യം. ഒപെക് നിയന്ത്രണങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിനും ഉൽപ്പാദന വർദ്ധനയ്ക്കും തടസ്സമാകുന്നുവെന്ന് യു എ ഇ വിലയിരുത്തുന്നു. വിപണിയിലെ ആവശ്യകത അനുസരിച്ച് സ്വതന്ത്രമായി വിതരണം നടത്താനും ഈ തീരുമാനം രാജ്യത്തെ സഹായിക്കും. വിപണിയിലെ ചാഞ്ചാട്ടങ്ങൾ നിയന്ത്രിക്കുന്നതിൽ ഒപെക്കിന്റെ പങ്കാളിത്തം കുറയുമെന്നും വ്യക്തമാക്കുന്നു.
Photo and News Source: Siraj Live










