കാസർഗോഡ് ജില്ലയിൽ എസ്.എസ്.എഫ്. സ്ഥാപക ദിനം 53-മത് ആഘോഷിക്കുന്നു. പത്തു കേന്ദ്രങ്ങളിലായാണ് പരിപാടി. രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും. ഡിവിഷൻ കേന്ദ്രങ്ങളിൽ ഗ്രാൻഡ് കോൺഫറൻസ് നടക്കും.

മഞ്ചേശ്വരം ഡിവിഷനിൽ പോസോട്ട് മൗണ്ടിൽ ജില്ലാ പ്രസിഡന്റ് റഈസ് മുഈനി നേതൃത്വം നൽകും. യൂണിറ്റ് പ്രഖ്യാപനം മുനീർ പോസോട്ട് നിർവഹിക്കും. ഉപ്പള ഡിവിഷനിൽ റഈസ് മുഈനി, ബാരി മള്ഹരി, നിസാർ ബെള്ളിപ്പാടി പങ്കെടുക്കും. യൂണിറ്റ് പ്രഖ്യാപനം മുനീർ ഹിമമി നിർവഹിക്കും.

കുമ്പള ഡിവിഷനിൽ സിതാംഗോളി റോയൽ ഹെറിറ്റേജ് റിസോർട്ടിൽ അബ്ദുൾ റഹ്മാൻ എരോളി, കാദർ സഖാഫി, ആബിദ് ഫാളിലി സംബന്ധിക്കും. യൂണിറ്റ് പ്രഖ്യാപനം നസീർ ഹിമമി നിർവഹിക്കും. ബദിയടുക്കയിൽ ഫാറൂഖ് നഈമി, ഇർഷാദ് കളത്തൂർ, ജമാൽ ഹിമമി പങ്കെടുക്കും. യൂണിറ്റ് പ്രഖ്യാപനം ഷംഷാദ് ഹിമമി നടത്തും.

Photo and News Source: Siraj Live