കൊച്ചി: മിരിൻഡ ബ്രാൻഡ് പുതിയ ആഗോള പ്ലാറ്റ്ഫോമായ 'സ്‌മൈൽ പ്ലീസ്' പുറത്തിറക്കിയിരിക്കുന്നു. നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ സന്തോഷം കണ്ടെത്താനും പുഞ്ചിരി പടർത്താനുമാണ് ഈ മാറ്റം.
പെപ്സികോയുടെ ഡിസൈൻ ടീം രൂപകൽപ്പന ചെയ്ത പുതിയ ലുക്കിൽ, ജെൻ സി വിഭാഗത്തെ ആകർഷിക്കുന്ന ബോൾഡ് ടൈപ്പോഗ്രാഫിയും ഊർജ്ജസ്വലമായ നിറങ്ങളും ഉൾപ്പെടുന്നു. പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പാക്കേജിംഗ് തയ്യാറാക്കിയിരിക്കുന്നു.
'സ്‌മൈൽ ചെയിൻ' എന്ന ഡിജിറ്റൽ പരിപാടി സോഷ്യൽ മീഡിയയിൽ ആരംഭിച്ചു. ഉപഭോക്താക്കളിൽ ഉന്മേഷവും സന്തോഷവും പകരുകയാണ് ലക്ഷ്യമെന്ന് പെപ്സികോ സി.ഇ.ഒ യുജിൻ വില്ലെംസെൻ വ്യക്തമാക്കി.
മാറുന്ന ഉപഭോക്തൃ അഭിരുചികൾക്ക് അനുസൃതമായി മിരിൻഡയെ കൂടുതൽ ആകർഷകമാക്കാനാണ് ഈ പരിഷ്‌കാരങ്ങൾ. ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ പുതിയ രൂപത്തിലുള്ള മിരിൻഡ ലഭ്യമായിത്തുടങ്ങും.
Photo and News Source: Kerala Online News










