കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, പെട്രോൾ-ഡീസൽ പോലെയുള്ള ഫോസിൽ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് ഭാവിയില്ലെന്ന് വ്യക്തമാക്കി. മലിനീകരണമുക്തമായ ക്ലീൻ ഇന്ധനങ്ങളിലേക്ക് മാറാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈഡ്രജൻ മൊബിലിറ്റി പൈലറ്റ് പ്രോജക്ടുകൾ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. രാജ്യത്തെ പ്രധാന വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, വോൾവോ, അശോക് ലെയ്‌ലാൻഡ് എന്നിവർ ഹൈഡ്രജൻ ഫ്യുവൽ വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ 10 റൂട്ടുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും ഓടിക്കുന്നുണ്ട്. എഥനോളും ഇന്ത്യയിൽ ഒരു ബദൽ ഇന്ധനമായി പ്രവർത്തിക്കുന്നുണ്ട്. വാഹന മേഖല ഫ്‌ളെക്‌സ് ഫ്യുവൽ വാഹനങ്ങളുടെ വികസനത്തിലേക്ക് നീങ്ങുന്നതായി മന്ത്രി പറഞ്ഞു.

Photo and News Source: Mathrubhumi