മലയാള സിനിമയിലെ താരനായ മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തിനുശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ വൻ വേഗതയിൽ ടിക്കറ്റുകൾ വിറ്റഴിയുന്നു. മെയ് 1-ന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന് ഹൈപ്പ് കുറവാണെന്ന വിമർശനങ്ങൾക്കിടയിലും അഡ്വാൻസ് ബുക്കിംഗിൽ മുന്നേറുകയാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ സാന്നിധ്യം ചിത്രത്തിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നു.

ഇന്ന് രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ബുക്കിംഗിൽ പത്തു മിനിറ്റിനുള്ളിൽ 10,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ഓരോ മണിക്കൂറിലും 12,000-ലധികം ടിക്കറ്റുകൾ വിറ്റഴിയുന്ന ചിത്രം, കേരള ബോക്സ് ഓഫീസിൽ 42 മിനിറ്റിനുള്ളിൽ 50 ലക്ഷം രൂപ കളക്ഷൻ നേടി. ആഗോളതലത്തിൽ 3.50 കോടി രൂപ അഡ്വാൻസ് ബുക്കിംഗിലൂടെ ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ ഓപ്പണിംഗ് റെക്കോർഡുകൾ തകർക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. നിലവിലെ റെക്കോർഡായ 14.07 കോടി (എമ്പുരാൻ) 12 കോടി (ലിയോ) എന്നിവ ‘പേട്രിയറ്റ്’ തകർക്കുമെന്ന് പ്രീ-റിലീസ് ട്രെൻഡുകൾ സൂചിപ്പിക്കുന്നു. ആന്റോ ജോസഫും കെ.ജി അനിൽകുമാറും ചേർന്ന നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയിൽ പുതിയൊരു ചരിത്രം കുറിക്കാൻ തയ്യാറാണ്.

Photo and News Source: Malayalam Express