റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ സെന്റർ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്ഥാപിക്കാൻ തയ്യാറാകുന്നു. 1. 5 ഗിഗാവാട്ട് ശേഷിയുള്ള ഈ പദ്ധതിക്ക് 1. 6 ലക്ഷം കോടി രൂപ നിക്ഷേപിക്കും. സോളർ ബാറ്ററി സംവിധാനങ്ങളോടെ ക്ലസ്റ്റർ രൂപത്തിൽ പദ്ധതി നടപ്പിലാക്കുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണം. ആദ്യഘട്ടത്തിൽ 300 ഏക്കറിൽ 500 മെഗാവാട്ട് ശേഷിയുള്ള ഡേറ്റ സെന്റർ സ്ഥാപിക്കും. 2028 അവസാനത്തോടെ വാണിജ്യ ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം ഘട്ടത്തിൽ 600 ഏക്കറിൽ ഒരു ഗിഗാവാട്ട് ശേഷി കൂട്ടിച്ചേർക്കും. വിശാഖപട്ടണത്തെ ബോഗപുരം വിമാനത്താവളത്തിനടുത്തായിരിക്കും കേന്ദ്രം. ആന്ധ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റിലയൻസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ഗൂഗിൾ, സിഫി, ആനന്ദ് രാജ് ക്ലൗഡ് തുടങ്ങിയ കമ്പനികളും ഇവിടെ ഡേറ്റ സെന്ററുകൾ സ്ഥാപിക്കാൻ തയ്യാറാകുന്നു. വിശാഖപട്ടണം ഡിജിറ്റൽ കണക്ഷൻ ഹബ്ബായും മാറുമെന്ന് പ്രതീക്ഷിക്കുന്നു

Photo and News Source: Media Mangalam