ബോളിവുഡ് നടി സൊനാലി ബിന്ദ്രെ തന്റെ കാൻസർ അതിജീവനയാത്ര പങ്കുവെച്ചിരിക്കുകയാണ്. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നാലാം ഘട്ട കാൻസറിനെ അതിജീവിച്ചതിനേക്കുറിച്ചും രോഗം നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നില്ലായിരുന്നുവെന്നും സൊനാലി പറഞ്ഞു. കാൻസർ എന്നു പറയാതെ 'സി രോഗം' എന്നാണ് പലരും വിളിച്ചിരുന്നത്. തന്റെ കാര്യത്തിൽ രോഗം തിരിച്ചറിയാൻ വൈകിയെന്നും നേരത്തേ കണ്ടെത്തിയിരുന്നെങ്കിൽ നാലാം സ്റ്റേജിലേക്ക് എത്തുമായിരുന്നില്ലെന്നും സൊനാലി പറഞ്ഞു.
കാൻസർ നേരത്തേ തിരിച്ചറിയാൻ കഴിഞ്ഞാൽ സുഖം പ്രാപിക്കാനാവുന്ന രോഗമാണെന്നും കൂടുതൽ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും സൊനാലി അഭിപ്രായപ്പെട്ടു. ജനിതകഘടകവും കാൻസറിൽ പ്രധാനമാണെന്നും തന്റെ കുടുംബത്തിൽ മുമ്പ് കാൻസർ സ്ഥിരീകരിച്ചിരുന്നതായി സൊനാലി പറഞ്ഞു. ഇന്ന് മുമ്പത്തേക്കാൾ ആളുകൾ കാൻസറിനേക്കുറിച്ച് സംസാരിക്കാനും ടെസ്റ്റുകൾ ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
Photo and News Source: Mathrubhumi










